ലഡാക്കിലെ തണുപ്പ് അസഹ്യം, ചൈന ഊഴമിട്ട് ദിവസവും സൈനികസംഘത്തെ മാറ്റുന്നു

ലഡാക്കില്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം വലിയൊരു പ്രതിസന്ധിയിലായിരിക്കുന്നത് അതിശൈത്യം വന്നതോടെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ സഹിക്കുന്ന ലഡാക്കിലെ തണുപ്പ് ചൈനക്കാര്‍ക്ക് താങ്ങാനാവുന്നില്ല. അതിനാല്‍ വിന്യസിച്ച സൈനികരെ ഊഴമിട്ട് മാറ്റിയാണ് ഈ സാഹചര്യത്തെ ചൈനീസ് സൈന്യം കൈകാര്യം ചെയ്യുന്നത് എന്നാണ് ര...

നെറ്റ് ബാങ്കിങില്‍ ആര്‍.ടി.ജി.എസ്. സൗകര്യം ഇനി 24 മണിക്കൂറും ലഭ്യമാകും.. ഏത് നേരത്തും പണം അയക്കാം

നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ നിലവില്‍ പണം അയക്കാനുള്ള ആര്‍.ടി.ജി.എസ്.( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സൗകര്യം ഇനി ദിവസം മുഴുവനും അതായത് 24 മണിക്കൂറും ലഭ്യമാകും. ഇന്നു മുതലാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇതുവരെ ബാങ്കുകളുടെ പ്രവൃത്തിസമയങ്ങളില്‍ മാത്രമായിരുന്നു പ്രധാനമായും ആര്‍.ടി.ജി.എസ്. സൗകര്യം നിലവിലുണ്ടായിരുന്നത്.

കര്‍ഷകസമരം ശക്തം… കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെ ?

കാര്‍ഷികനിയമത്തില്‍ എക്‌സ്‌ക്യൂട്ടീവ് ഉത്തരവിലൂടെയുള്ള ഭേദഗതിയാവാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം ചതിയാണെന്ന് തിരിച്ചറിഞ്ഞ് കര്‍ഷകര്‍ അതിന് വഴങ്ങാതെ സമരം ശക്തമാക്കുകയാണ് . എം.എസ്.പി. അഥവാ മിനിമം സപ്പോര്‍ട്ട് പ്രൈസ് അതായത് തറവില ഉറപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കാമെന്ന് ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ നിയമത്തില്‍ ...

ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിന് ഫലപ്രദമെന്ന് കണ്ടെത്തല്‍… ജോദ്പുര്‍ എയിംസില്‍ പരീക്ഷിച്ച് 70 ശതമാനം വിജയം

മലേറിയക്ക് മരുന്നായി ഉപയോഗിക്കുന്ന ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ നടത്തിയ പരീക്ഷണമരുന്നു പ്രയോഗത്തിലാണ് മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ജോദ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 30 കൊവിഡ് ബാധിതര്‍ക്ക് രാവിലെയും വൈകീട്ടും ഗു...

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വരവ് തീവ്രം മരണസംഖ്യ കുതിച്ചുയരുന്നു, മരണം ഏറ്റവുമധികം അമേരിക്കയില്‍

അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ കുതിച്ചുയരുന്നു. ദിനം പ്രതി 1500നും 2000-ത്തിനും ഇടയില്‍ ആളുകള്‍ ഓരോ ദിവസവും മരിക്കുന്നു. ഇറ്റലി, പോളണ്ട്, റഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് രണ്ടാം വരവ് അറിയിച്ചിരിക്കയാണെന്ന് നിഗമനം. ഇവിടങ്ങളില്‍ മരണസംഖ്യയും കുതിച്ചുയരുകയാണ്. നൂറു മുതല്‍ 700 വരെ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ട...

ബാബ ആംതെയുടെ കൊച്ചുമകള്‍ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ലോക പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവും കൂടിയായ ഡോ. ബാബ ആംതെയുടെ കൊച്ചുമകള്‍ ഡോ. ശീതള്‍ ആംതെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. മുംബൈയില്‍ തിങ്കളാഴ്ച രാവിലെ വീട്ടിനകത്തായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കുത്തിവെച്ചായിരുന്നു മരണം എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. കുഷ്ഠ രോഗികളുടെ ചികില്‍സയ്ക്കായുള്ള സ്ഥാപനം നടത്...

ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ, നാണംകെട്ട ന്യായാധിപന്‍- പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ ന്യായാധിപന്‍ ഈയിടെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഭരണകൂടത്താല്‍ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപനായ അരുണ്‍ മിശ്ര തന്റെ വിധികള്‍ പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ബാധിക്കുന്നത് എങ്ങിനെയെന്ന് പരിഗണിച്ചതേയില്ലെന്ന...

ഡെല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് സുപ്രീംകോടതി അഭിഭാഷകരുടെ ഐക്യദാര്‍ഢ്യം

രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതിയിലെ ഒരു പറ്റം അഭിഭാഷകര്‍ രംഗത്തെത്തി. ഡെല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ് ലെ, മുതിര്‍ന്ന അഭിഭാഷകന്‍ എച്.എസ്. ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ സുപ്രീംകോടതിക്കു പുറത്ത് ഐക്യദാര്ഢ്യകൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ രാഷ്ട്രീയനിറം ...

മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥ… മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന് ആരോപണം. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മറഡോണയ്ക്ക് ശരിയായ ചികില്‍സ നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിച്ചു. ഹൃദയസ്തംഭനം ഉണ്ടായ സമയത്ത് ആംബുല...

പിതാവില്‍ നിന്നും മകനിലൂടെ കര്‍ഷക മുന്നേറ്റവുമായി ഭാരതീയ കിസാന്‍ യൂണിയന്‍

ഡല്‍ഹിയില്‍ നടക്കുന്ന വന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരിലൊരാളായ രാകേഷ് ടിക്കായത്ത് പഴയ കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ മകന്‍. ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട കര്‍ഷക നേതാവായിരുന്നു. അദ്ദേഹത്തിന്റ...