ഷാജഹാൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ…കേസിൽ എട്ടു പ്രതികൾ

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ് പ്രഥമ വിവര റിപ്പോർട്ട് . കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്നും പറയുന്നു . എഫ്ഐആർ പ്രകാരം എട്ടു പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് ഷാജഹ...

കൊച്ചിയില്‍ വീടിന് തീ പിടിച്ച് മധ്യവയസ്‌ക മരിച്ചു

കൊച്ചിയില്‍ വീടിന് തീ പിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പുഷ്പവല്ലി (57) ആണ് മരിച്ചത്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോള്‍ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. ഇവരെ കൂടാതെ സംഭവസമയത്ത് വീട്ടില...

ഇപ്പോള്‍ പറയുന്ന റിസര്‍ച്ച്‌ സ്‌കോര്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കിയതാണ്‌…വാസ്‌തവം വേറെയാണെന്ന്‌ പ്രിയ വര്‍ഗീസ്‌

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോള്‍ റിസര്‍ച്ച് സ്‌കോര്‍ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്ന് പ്രിയ സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ....

ഷാജഹാനെ വധിച്ചവർ വർഷങ്ങൾക്കു മുൻപേ പാർട്ടി വിട്ടവരാണെന്നും ഇപ്പോൾ പ്രവർത്തകരല്ലെന്നും സിപിഎം

മലമ്പുഴയിൽ സി.പി.എം പ്രദേശിക നേതാവ് ഷാജഹാനെ വധിച്ചവർ വർഷങ്ങൾക്കു മുൻപേ സിപിഎം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം പാലക്കാട് ജില്ലാ നേതൃത്വം വിശദീകരിച്ചു. കൊന്നത് സിപിഎം അംഗങ്ങൾ തന്നെയെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സിപിഎം വിശദീകരണം. കൊലയാളി സംഘാംഗങ്ങൾ നേരത്തേ പാർട്ടി വിട്ടവരാണ്. ഇപ്പോൾ ഇവർ ആർഎസ്എസിന്റെ സ...

ഹൈബിൻ ഈഡനെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന...

ഏക്‌നാഥ്‌ ഷിന്‍ഡെയെ ബി.ജെ.പി. ഒതുക്കി…പ്രധാന വകുപ്പൊന്നും നല്‍കിയില്ല

ശിവസേനയുടെ മുഖ്യമന്ത്രിയെ മറിച്ചിടാന്‍ വിമതനായ ഏക്‌നാഥ്‌ ഷിന്‍ഡെയെ ഉപയോഗിച്ച ബി.ജെ.പി. ഒടുവില്‍ ഷിന്‍ഡെയെ നന്നായി ഒതുക്കിയെന്ന്‌ വ്യക്തമായി. മന്ത്രിസഭയെ ബി.ജെ.പി. വിഴുങ്ങിയെന്നാണ്‌ മന്ത്രിമാരുടെ വകുപ്പു വിഭജനം തെളിയിക്കുന്നത്‌. ആഭ്യന്തരം, ധനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈവശമാണ്. ധന...

നമ്മൾ ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു- രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഇന്ത്യ ലോകത്തിന്‌ ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തുവെന്ന്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തോടുള്ള ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. "വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് നാം രാജ്യത്തെ മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു"-മുർമു പറഞ്ഞു . "കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്ത...

മനോജ് എബ്രഹാമിനടക്കം 12 പേർക്ക് രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ

സംസ്ഥാന വിജിലൻസ് ഡയറക്‌ടറായ എഡിജിപി മനോജ് എബ്രഹാമിനടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക്രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ. വിശിഷ്‌ടസേവനത്തിനുള‌ള മെഡലാണ് മനോജ് എബ്രഹാമിനുള‌ളത്.കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് സ്‌തുത്യർഹ സേവനത്തിനുള‌ള പുരസ്‌കാരത്തിന് അർഹനായി. പി.എ മുഹമ്മദ് ആരിഫ്, കുര്യാക്കോസ് വി.യു, സുബ്രഹ്‌മണ്യൻ.ടി.കെ, സജീവൻ പി.സി, സജീവ് കെ.കെ, അജയകുമാർ...

“ഒട്ടും പേടിക്കേണ്ട അടുത്തത് നീ തന്നെ”… റുഷ്‌ദിയെ പിന്തുണച്ചതിന് ജെ.കെ റൗളിങിന് വധഭീഷണി

സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ വധശ്രമത്തെ അപലപിച്ച്‌ ട്വിറ്ററിൽ എഴുതിയ മറ്റൊരു പ്രശസ്ത എഴുത്തുകാരിയ്‌ക്ക് നേരെയും വധഭീഷണി. ആഗോള പ്രശസ്‌ത കഥാകൃത്ത് ജെ.കെ റൗളിംഗിനാണ് ട്വിറ്ററിലൂടെ വധഭീഷണി ലഭിച്ചത്. സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ജെ.കെ റോളിംഗ് ട്വിറ്ററിൽ കുറിച്ച പോസ്‌റ്റിന് മറുപടിയായാണ് വധഭീഷണിയെത്തിയത്. കുട്ടികൾക്ക് ഏറെ പ്രിയങ്ക...

തമിഴ്‌നാട്‌ ധനമന്ത്രിക്കു നേരെ ചെരിപ്പെറിഞ്ഞ ബി.ജെ.പി. നേതാവിനെ പാര്‍ടി പുറത്താക്കി !

തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന്റെ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ ചെരിപ്പെറിഞ്ഞതിന് പിന്നാലെ ഞായറാഴ്ച ബിജെപി മധുരൈ ജില്ലാ പ്രസിഡന്റ് പി ശരവണനെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ ധനമന്ത്രിയെ കണ്ട് മാപ്പ് പറഞ്ഞതായും ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടിയുടെ പേരിന് അപകീർത്തി വരുത്തിയതിനുമാണ് ബിജെപി മ...