• Home
  • latest news
  • ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു
Image

ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

തുർക്കി തലസ്ഥാനമായ ഇസ്താംബുളിൽ ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ് . നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലെവെന്റ് ഡിസ്ട്രിക്റ്റിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിന് പിന്നിലെ ലക്ഷ്യമോ അക്രമികളുടെ വിശദാംശങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല.

വെടിവെപ്പ് നടന്ന ഉടൻ തന്നെ വൻ പൊലീസ് സന്നാഹവും മെഡിക്കൽ സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *