സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്ക് . കണ്ണൂർ ജില്ലയിൽ, പയ്യന്നൂർ ഏഴിലോട് വച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. കാസർകോട്ടേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
ജയരാജൻ സഞ്ചരിച്ച കാറിനു പിന്നീൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.
താടിക്ക് പരിക്കേറ്റ അദ്ദേഹത്തെ പയ്യന്നൂർ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിൽ പ്രാഥമിക ചികിത്സ അദ്ദേഹത്തെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.














