• Home
  • kerala
  • മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ
Image

മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് ജി സുധാകരൻ മറുപടി നൽകി. താൻ ഫോണിൽ വിളിച്ചിട്ടും സുധാകരൻ എടുത്തില്ലെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സഖാവിനല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാട്ടിയതെന്നും മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, തന്റെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് കോൾ വന്നിട്ടില്ലെന്നും സി എം എന്ന പേരിലാണ് ഫോണിൽ പിണറായി വിജയന്റെ നമ്പർ സേവ് ചെയ്‌തിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ ഇന്ന് നാമനിർദേശപ്രത്രിക സമർപ്പിക്കും. ആലപ്പുഴ കളക്ടറേറ്റ് പരിസരത്ത് നിന്നും ജാഥയായി എത്തി ഉച്ചക്ക് 12.30നും 1.30 നും ഇടയിലാണ് പത്രിക സമർപ്പണം. ശേഷം തീരദേശ റോഡ് വഴി റോഡ് ഷോയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *