• Home
  • kerala
  • എളമരം കരീമിനും സജി ചെറിയാനുമെതിരെ ജി.സുധാകരന്‍
Image

എളമരം കരീമിനും സജി ചെറിയാനുമെതിരെ ജി.സുധാകരന്‍

സിപിഎം നേതാക്കളായ എളമരം കരീമിനും മന്ത്രി സജി ചെറിയാനുമെതിരെ ജി.സുധാകരന്‍ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ചു. താന്‍ ഒരിക്കലും ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് പറയില്ലെന്നാണ് സുധാകരന്‍ പ്രതികരിച്ചത്. ഭരണഘടനയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ മാനിച്ചേ പറ്റൂ എന്നും സുധാകരന്‍ സൂചിപ്പിച്ചു.

” കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജിൽ ഞാൻ കാര്യം വിശദീകരിച്ചു. അവർ വായിച്ച് നോക്കിയില്ല. കരീമിന്റെ റിപ്പോർട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്‌ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്”- സുധാകരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *