സിപിഎം നേതൃത്വം പൊളിറ്റിക്കല്‍ ക്രമിനലുകളെ കൊണ്ടു നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് മുതിര്‍ന്ന മുന്‍ നേതാവ് ജി.സുധാകരന്‍ ഉന്നം വെച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയില്‍ തനിക്കെതിരായി നീങ്ങുന്നവരെ. ഇതിന് ഉടന്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. തങ്ങളാരും ക്രമിനലുകളെ കൊണ്ടുനടക്കുന്നവരല്ലെന്നും തങ്ങള്‍ തന്നെ ഗുണ്ടകളാണെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അങ്ങനെയുള്ള ഗുണ്ടകള്‍ ഇനിയും പാര്‍ടിയില്‍ ഉണ്ടാകുമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
എം.എം.മണിയെയും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിമര്‍ശിച്ചു. ജി.സുധാകരന്‍ പാര്‍ടിക്കെതിരെ മല്‍സരിച്ചാല്‍ ഒരു കോപ്പുമില്ലെന്നും സുധാകരന്‍ വെറും ശൂ…ആണെന്നും എം.എം.മണി പറഞ്ഞതിനോട് പ്രതികരിക്കവേ ‘മണി ഇടുക്കി ജില്ലയിലെ ശൂ… ആണെന്നും അങ്ങേര്‍ക്ക് എന്തിന്റെ സൂക്കേടാണ്, ആലപ്പുഴയിലെ കാര്യത്തിന് മണി എന്തിനാണ് അഭിപ്രായം പറയുന്നത്’ എന്നും സുധാകരന്‍ ചോദിച്ചു.














