• Home
  • kerala
  • ജി.സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും അവസാനവട്ട നീക്കം
Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും അവസാനവട്ട നീക്കം

സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം സിപിഎം അവസാനിപ്പിച്ചതായി സൂചനയുണ്ടായിരുന്നെങ്കിലും നാടകീയമായി വീണ്ടും സിപിഎമ്മിന്റെ അവസാനവട്ട നീക്കം.

സുധാകരന്‍ നേരത്തെ മുതല്‍ നിശിതമായി വിമര്‍ശിച്ചിരുന്ന എച്ച്. സലാം എം.എല്‍.എ. യെ മാറ്റി നിര്‍ത്തി, ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം ചേര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് സുധാകരന്റെ വീട്ടിലെത്തിയത്. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ഒപ്പം ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന ശേഷമായിരുന്നു കൂടിക്കാഴ്ച.
വ്യാഴാഴ്ച രാവിലെ സുധാകരന്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും നിലപാട് പ്രഖ്യാപിക്കുമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സുധാകരന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച അനുനയനീക്കം അവസാനവട്ടം എന്ന നിലയില്‍ ബുധനാഴ്ച സിപിഎം വീണ്ടും നടത്തിയത് എന്നു കരുതുന്നു. കൂടിക്കാഴ്ചയിലും സുധാകരന്‍ വഴങ്ങിയിട്ടില്ല എന്നാണ് ചില ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *