• Home
  • kerala
  • ‘അടിവസ്ത്ര’ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് എങ്ങിനെ ഉറപ്പിക്കും…സംശയവുമായി ഹൈക്കോടതി
Image

‘അടിവസ്ത്ര’ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് എങ്ങിനെ ഉറപ്പിക്കും…സംശയവുമായി ഹൈക്കോടതി

തൊണ്ടിമുതൽ ആയ അടിവസ്ത്രം മാറ്റി വെച്ച് പ്രതിയെ ശിക്ഷ കിട്ടാതെ രക്ഷപ്പെടുത്തിയ കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി.

തൊണ്ടിമുതലായ അടിവസ്‌ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വസ്‌തുതയാണെങ്കിലും ആ വസ്‌ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.കൃത്രിമം നടന്നത് എവിടെവച്ച്, ആര് നടത്തി എന്നെല്ലാം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനുമേൽ കുറ്റം ആരോപിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *