• Home
  • kerala
  • ആദ്യത്തെ മങ്കിപോക്‌സ്‌ രോഗി സുഖം പ്രാപിച്ചു

ആദ്യത്തെ മങ്കിപോക്‌സ്‌ രോഗി സുഖം പ്രാപിച്ചു

രാജ്യത്ത്‌ ഏറ്റവും ആദ്യത്തെ കുരങ്ങുവസൂരി കേസ്‌ സ്ഥിരീകരിച്ച തിരുവനന്തപുരത്ത്‌ ചികില്‍സയിലായിരുന്ന രോഗി സുഖം പ്രാപിച്ചു. 35 വയസ്സുള്ള കൊല്ലം സ്വദേശിയാണ്‌ രോഗ വിമുക്തി നേടിയത്‌. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജാണ്‌ ഈ വിവരം അറിയിച്ചത്‌. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ദേദമായി. മാനസികമായും ശാരീരികമായും രോഗി പൂര്‍ണ ആരോഗ്യം പ്രാപിച്ചുകഴിഞ്ഞതായും ഇന്ന്‌ ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 12-ന്‌ യു.എ.ഇ.യില്‍ നിന്നും വന്ന യുവാവിനാണ്‌ മങ്കിപോക്‌സ്‌ പിടിപെട്ടതായി കണ്ടെത്തിയിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *