• Home
  • kerala
  • ഹെൽമറ്റില്ല ; സജി ചെറിയാനെതിരെ പുതിയ പരാതി

ഹെൽമറ്റില്ല ; സജി ചെറിയാനെതിരെ പുതിയ പരാതി

ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചതിന് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാനെതിരെ പുതിയ പരാതി. ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ചതിനാണ് സജി ചെറിയാനെതിരെ പരാതി ഉയർന്നിരിക്കുന്നത്. അഭിഭാഷകനായ പി.ജി.ഗീവസർഗീസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലും സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മന്ത്രിസ്ഥാനം രാജിവച്ച ശേഷം, ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടറിൽ പുറത്തേക്കു പോകുന്നതിന്റെ ചിത്രം മനോരമ പത്രത്തിൽ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി.

സജി ചെറിയാനോട് ഹെൽമറ്റ് ധരിക്കാത്തതെന്ത് എന്ന ചോദ്യവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.പത്രവാർത്ത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു ഷോൺ ജോർജിന്റെ ചോദ്യം. പെറ്റി അടച്ചില്ലെങ്കിൽ കോടതിയിൽ കാണാമെന്നും ഷോൺ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *