• Home
  • kerala
  • പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്ന ജൂൺ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്.വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വെച്ച നിലയിലായിരുന്നു. ഓഫീസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചു തകർത്തിരുന്നു. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.

സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *