പരാജയം അംഗീകരിക്കുന്നുവെന്ന് ഇടത് സ്ഥാനാർഥി ജോ ജോസഫ്. തോൽവിയുടെ കാരണങ്ങൾ പാർട്ടി ഇഴകീറി പരിശോധിക്കുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയം മാത്രമല്ല പരാജയവും ഉണ്ടാകും. സ്ഥാനാർഥി എന്ന നിലയിൽ തന്റെ തോൽവിയായി കാണുന്നില്ല. പാർട്ടി ഏല്പിച്ച ഉത്തരവാദിത്വം കഴിവിൻറെ പരമാവധി ചെയ്തിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത തോൽവിയാണ് ഉണ്ടായിരിക്കുന്നത്. എവിടെയാണ് പിഴവ് പറ്റിയതെന്ന് പരിശോധിക്കും. ജോ ജോസഫ് പറഞ്ഞു.













