• Home
  • kerala
  • കെ.കെ യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്…

കെ.കെ യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്…

അന്തരിച്ച ബോളിവുഡ് മലയാളി ഗായകൻ കെ.കെ യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആസ്വഭാവികമായൊന്നും ഇല്ലെന്ന് റിപ്പോർട്ട്‌. കെ.കെയുടെ മുഖത്തും തലയിലും മുറിവുകൾ ഉണ്ടായിരുന്നതിനാൽ ആസ്വാഭാവിക മരണത്തിനാണ് കൊൽക്കത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം മരണത്തിൽ ആസ്വാഭാവികത ഒന്നും തന്നെ ഇല്ല. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ 72 മണിക്കൂറിൽ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.

https://thepoliticaleditor.com/2022/06/kk-death-updates/

ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിൽ ഒരു സംഗീത പരിപാടി കഴിഞ്ഞ് തിരികെ ഗ്രാൻഡ് ഹോട്ടലിൽ എത്തിയ കെ.കെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കെകെയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിച്ചിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരാണ് കെകെ യുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *