• Home
  • kerala
  • കെ.കെ.യുടെ മുഖത്തും തലയ്‌ക്കും പരിക്ക്‌…അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ കൊല്‍ക്കത്ത പൊലീസ്‌

കെ.കെ.യുടെ മുഖത്തും തലയ്‌ക്കും പരിക്ക്‌…അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ കൊല്‍ക്കത്ത പൊലീസ്‌

പ്രശസ്‌ത ഗായകന്‍ കെ.കെ.യുട അപ്രതീക്ഷിത വിയോഗത്തില്‍ കൊല്‍ക്കത്ത പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. ന്യൂമാര്‍ക്കറ്റ്‌ പൊലീസ്‌ ആണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. കെ.കെയുടെ മുഖത്തും തലയ്‌ക്കും പരിക്കേറ്റിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പോസ്‌റ്റ്‌ മോര്‍ട്ടം ഇന്ന്‌ നടക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും.

ഇന്നലെ രാത്രി കൊൽക്കത്തയി‍ലെ സംഗീത പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അപ്പോൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. . അപ്പോഴേയ്ക്കും മരിച്ചു. കെകെയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിച്ചിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും സൂചനയുണ്ട്. വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെ.കെ പരിപാടിക്കിടെ സംഘാടകരോടു പരാതിപ്പെട്ടിരുന്നു.

ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിപാടിക്കിടെ കെകെ വിശ്രമത്തിനായി ഇടവേളയെടുത്തിരുന്നു. ഹോട്ടലിലേക്കു മടങ്ങുമ്പോൾ വാഹനത്തിലെ എസി ഓണാക്കിയപ്പോൾ തണുക്കുന്നുവെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>