• Home
  • kerala
  • കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ
    കണ്ണൂർ സ്വദേശികൾ മരിച്ചു

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ
കണ്ണൂർ സ്വദേശികൾ മരിച്ചു

കൊയിലാണ്ടി പൊയിൽകാവ് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന ശരത്, നിജീഷ് എന്നിവർ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച സജിത്ത് എന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ സിദ്ദീഖും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>