• Home
  • latest news
  • മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു

മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു. സമാജ് വാദി പാർട്ടി പിന്തുണയോടെ ഉത്തർ പ്രദേശിൽ നിന്ന് രാജ്യ സഭയിലേക്ക് മത്സരിക്കാൻ അഖിലേഷ് യാദവിനൊപ്പം ഇന്ന് നാമനിർദ്ദേശപത്രിക നൽകി.

കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയിൽ പ്രമുഖനായിരുന്നു കപിൽ സിബൽ. കോൺഗ്രസിൽ നിന്ന് താൻ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ വ്യക്തമാക്കി.
രാജസ്ഥാനിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിലും പങ്കെടുക്കാതെ കപിൽ സിബൽ വിട്ടുനിന്നിരുന്നു.

ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർഎൽഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *