• Home
  • latest news
  • ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് വീണ് നിരവധി മരണം

ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് വീണ് നിരവധി മരണം

ഗുജറാത്തിലെ മോർബി ജില്ലയിൽ ഫാക്ടറിയുടെ ഭിത്തി തകർന്നുവീണ് 12 തൊഴിലാളികൾ മരിച്ചു. ഹൽവാദ് ജിഐഡിസിയിലെ സാഗർ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചാക്കുകളിൽ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *