ഗുജറാത്തിലെ ചില ഗ്രാമങ്ങളിൽ ലോഹത്തിൽ നിർമിച്ച ഗോളങ്ങൾ ആകാശത്ത് നിന്ന് വീണത് ജനങ്ങളിൽ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. സുരേന്ദ്രനഗർ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളുടെ തലയിലാണ് അടുത്തിടെ പന്ത് പോലിരിക്കുന്ന ലോഹ നിർമിത വസ്തു പതിച്ചതായി റിപ്പോർട്ട് ചെയ്തത്. ഗ്രാമ നിവാസികളിൽ ചിലരുടെ തലയിൽ ഇവ പതിച്ച് പരിക്കേറ്റിട്ടുണ്ട്.
സ്ഥലത്തെ വയലുകളിൽ ലോഹപ്പന്തിന്റെ
ആവശിഷ്ടങ്ങളും കണ്ടെത്തിയിട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കറുപ്പും വെള്ളിയും നിറമുള്ള ലോഹപ്പന്തുകൾ ഖേദ ജില്ലയിലെ ഉംറെത്ത്, നദിയാദ് എന്നീ പ്രദേശങ്ങളിൽ നിന്നും ആനന്ദ് ജില്ലയിലെ 3 ഗ്രാമങ്ങളിൽ നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ ) അന്വേഷണം ആരംഭിചച്ചു. ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന സർക്കാർ സ്ഥാപനമാണ് പിആർഎൽ.
ഉപഗ്രഹത്തിൽ നിന്നുള്ള ആവശിഷ്ടങ്ങൾ ആകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.













