• Home
  • kerala
  • സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യു.സി.സി : റിപ്പോർട്ട്‌ പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം വേറെയെന്ന് സജി ചെറിയാൻ

സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യു.സി.സി : റിപ്പോർട്ട്‌ പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം വേറെയെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ച് ഡബ്ല്യു.സി.സി. റിപ്പോർട്ട് പുറത്ത് വിടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡബ്ല്യു.സി.സി യുടെ പ്രതികരണം.

സർക്കാർ വിളിച്ചു ചേർത്ത ചർച്ച നിരാശാജനകമായിരുന്നെന്നും അവർ പറഞ്ഞു.
ചർച്ചയിൽ തീരുമാനങ്ങൾ ഒന്നുമായില്ല. ദീർഘകാലമെടുത്ത് തയാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും വിഷയം ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതിനിധികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെടുന്നവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്നും മന്ത്രി ആരോപിച്ചു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശ്യം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. അല്ലാതെ റിപ്പോർട്ട് തള്ളിക്കളയുകയല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *