• Home
  • kerala
  • കണ്ണൂർ തെക്കീബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ യുപി യിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കണ്ണൂർ തെക്കീബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ യുപി യിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ ആത്മഹത്യ ചെയ്‌തു. സിആർപിഎഫ് ജവാനായ കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്‌ട്രീറ്റിൽ എം.എൻ വിപിൻദാസ്(37) ആണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിത്. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഡ്യൂട്ടിക്കെത്തിയ വിപിൻദാസ് സർവീസ് റൈഫിൾ ഉപയോഗിച്ചാണ് സ്വയം വെടിവെച്ചത്.

വിപിൻദാസിന്റെ നാട്ടിൽ വീടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിയപേക്ഷ നൽകിയിരുന്നു. എന്നാൽ മേലധികാരികൾ അവധി അപേക്ഷ പരിഗണിക്കാത്തതിന്റെ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുപിയിലെ ചന്ദൗലിയിലായിരുന്നു വിപിൻദാസ് ജോലി ചെയ്‌തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>