• Home
  • latest news
  • പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. 69 വയസ്സായിരുന്നു.

1970 കളിലും 80 കളിലും ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞുനിന്ന സംഗീത സംവിധായകനും ഗായകനുമായിരുന്നു ബപ്പി ലാഹിരി. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ ബാഗി ത്രീയിലെ ഗാനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ ബോളിവുഡ് ഗാനം.

Leave a Reply

Your email address will not be published. Required fields are marked *