• Home
  • latest news
  • ‘ഗോഡ്‌സെ, മാതൃകാ പുരുഷൻ’ ഗുജറാത്തിലെ സ്കൂളിൽ പ്രസംഗ മത്സര വിഷയം!!!

‘ഗോഡ്‌സെ, മാതൃകാ പുരുഷൻ’ ഗുജറാത്തിലെ സ്കൂളിൽ പ്രസംഗ മത്സര വിഷയം!!!

ഗുജറാത്തിലെ വത്സാദ് ജില്ലയിൽ കുട്ടികൾക്ക്‌ പ്രസംഗ മത്സരത്തിൽ ‘എന്റെ മാതൃകാ പുരുഷൻ ഗോഡ്‌സെ’ എന്ന വിഷയം നൽകിയത് വിവാദമായി.

ഗുജറാത്ത്‌ സർക്കാരിന്റെ, ഗുജറാത്ത് യൂത്ത് സർവിസിസ് & കൾച്ചറൽ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കുസും വിദ്യാലയ എന്ന സ്വകാര്യ സ്കൂൾ ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിലാണ് വിവാദ വിഷയം കുട്ടികൾക്ക് നൽകിയത്.

5 മുതൽ 8 വരെയുള്ള കുട്ടികൾക്കുള്ള പ്രസംഗ വിഷയമായാണ് ഇത് നൽകിയത്.സംഗതി വിവാദമായതോടെ യൂത്ത് ഡെവലപ്മെന്റ് ഓഫീസറെ ഗുജറാത്ത്‌ സർക്കാർ സസ്‌പെൻഡ് ചെയ്തു.

തിങ്കളാഴ്ചയാണ് 25 സ്കൂളുകളിലെ 8-12 വയസ്സുവരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളുടെ മത്സരം നടത്തിയത്. ഇതിലാണ് പ്രസംഗ വിഷയമായി ഗോഡ്‌സെയെ നൽകിയത്.വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ വിമർശനവുമായി എത്തി.സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖരും രംഗത്ത് വന്നു.

‘പ്രസംഗ മത്സരത്തിന്റെ പേരിൽ, ഗോഡ്‌സെയെ നായകനായി പ്രതിഷ്ഠിക്കാനും ഗാന്ധിജിയെ വെറുക്കാനും കുട്ടികളെ പഠിപ്പിക്കാനുള്ള ബിജെപി യുടെ നാണംകെട്ട ശ്രമമാണിതെന്ന്’ മുതിർന്ന കോൺഗ്രസ്‌ നേതാവ് അർജുൻ മൊദ്വാടിയ ട്വീറ്റ് ചെയ്തു.

പരിപാടി നടത്തിയതിനെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ് ജില്ലാ വിദ്യാഭ്യാസ മേധാവി പ്രതികരിച്ചത്.

സമർപ്പൺ ചാരിറ്റീസ് നടത്തുന്ന സ്വകാര്യ സ്കൂളാണ് കുസും വിദ്യാലയ്. പ്രസംഗ മത്സരത്തിൽ തങ്ങളുടെ സ്കൂളിലെ ഒറ്റ വിദ്യാർത്ഥിയോ ജീവനക്കാരോ പങ്കെടുത്തിതിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *