• Home
  • kerala
  • വി എസ്സിന് എതിരായ മാനനഷ്ടക്കേസ് സ്റ്റേ ചെയ്തു

വി എസ്സിന് എതിരായ മാനനഷ്ടക്കേസ് സ്റ്റേ ചെയ്തു

വി.എസ്.അച്യുതാനന്ദനെതിരായ സോളാര്‍ മാനനഷ്ടകേസ് വിധിക്ക് സ്റ്റേ.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിന്മേല്‍ തിരുവനന്തപുരം സബ് കോടതി പുറപ്പെടുവിച്ച വിധിയാണ് ജില്ലാ കോടതി സ്റ്റേ ചെയ്തത്.കേസ് 22 ന് വീണ്ടും പരിഗണിക്കും.

സോളാര്‍ മാന നഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക്10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു തിരുവനന്തപുരം സബ് കോടതി വിധി.

2013 ജൂലൈ ആറിന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടി കാട്ടിയാണ് ഉമ്മന്‍ചാണ്ടി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. സോളര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു വിഎസിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *