റെയിൽവേ ട്രാക്കിൽ സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കുകയായിരുന്ന യുവാക്കൾ ട്രെയിൻ വരുന്നത് അറിയാതിരുന്നത് വലിയ ദുരന്തത്തിനാണ് വഴി ഒരുക്കിയത്. രണ്ടു പേരാണ് കുതിച്ചു വന്ന ട്രെയിൻ ഇടിച്ചു കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. മിഡ്‌നാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള രംഗമതി പ്രദേശത്തെ റെയിൽവേ പാലത്തിന് സമീപം കോസി നദിയുടെ തീരത്താണ് ദുരന്തം. മിഥുൻ ഖാൻ (36), അബ്ദുൾ ഗെയ്ൻ (32) എന്നിവരാണ് മരിച്ചത്.ട്രെയിനിന്റെ ഡ്രൈവർ ആവർത്തിച്ച് ഹോൺ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല.













