• Home
  • kerala
  • 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയപടിയാകും…10,12 ക്ലാസ്സുകളുടെ പാഠഭാഗം ഈ മാസം 28നുള്ളില്‍ പൂര്‍ത്തിയാക്കണം ; മാര്‍ഗരേഖ പുറത്തിറക്കി

21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയപടിയാകും…10,12 ക്ലാസ്സുകളുടെ പാഠഭാഗം ഈ മാസം 28നുള്ളില്‍ പൂര്‍ത്തിയാക്കണം ; മാര്‍ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഈ മാസം 21 മുതല്‍ സാധാരണ ഗതിയിലാകും. ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 21 മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍.

10,12 ക്ലാസ്സുകളുടെ പാഠഭാഗം ഈ മാസം 28നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.ശേഷം റിവിഷനുകള്‍ ആരംഭിക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അധ്യാപക സംഘടനകളുമായി, ചൊവ്വാഴ്ച നടത്തുന്ന ചര്‍ച്ചക്ക് ശേഷം അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതു അവധി ഇല്ലാത്ത എല്ലാ ശനിയാഴ്കളിലും ക്ലാസ്സുണ്ടാകുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ പൂര്‍ണമായും തുറക്കും.ഈ മാസം 19വരെ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍.

10, 11, 12 ക്ലാസുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ബാച്ചുകളായി തിരിച്ച് വൈകുന്നേരം വരെയാണ് ക്ലാസ്സ്. 21 മുതല്‍ ഇവര്‍ക്കും ക്ലാസ്സുകള്‍ സാധാരണ ഗതിയിലാകും.

അങ്കനവാടികളും, കിന്‍ഡര്‍ഗാര്‍ട്ടനുകളും ക്രഷുകളും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നേരത്തേ തീരുമാനമായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ഉച്ചവരെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *