• Home
  • latest news
  • പഞ്ചാബില്‍ ഇന്ന്‌ അമിത്‌ഷായും പ്രിയങ്കയും കെജ്രിവാളും ഒരേ സമയം ഇറങ്ങും

പഞ്ചാബില്‍ ഇന്ന്‌ അമിത്‌ഷായും പ്രിയങ്കയും കെജ്രിവാളും ഒരേ സമയം ഇറങ്ങും

പഞ്ചാബ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, സംസ്ഥാനത്ത് പ്രചാരണ രംഗം ചൂടുപിടിച്ചു, ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ,ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവർ പ്രചാരണത്തിനിറങ്ങും.

വൈകിട്ട് അമൃത്‌സറിലെ രഞ്ജിത് അവന്യൂവിൽ നടക്കുന്ന റാലിയിൽ ഷാ സംസാരിക്കും. ഇതിന് മുന്നോടിയായി ലുധിയാനയിലും പട്യാലയിലും അദ്ദേഹം റാലികളിൽ പ്രസംഗിക്കും. കേന്ദ്രമന്ത്രി ഹർദീപ് പുരിയും പങ്കെടുക്കും. അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച അമൃത്സറിൽ കോർണർ മീറ്റിംഗുകളെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ഞായറാഴ്ച രാവിലെ 11 മണിക്ക് പഞ്ചാബിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *