• Home
  • kerala
  • തൃശൂരിൽ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട റെയിൽ ഗതാഗതം പുനസ്ഥാപിച്ചു

തൃശൂരിൽ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട റെയിൽ ഗതാഗതം പുനസ്ഥാപിച്ചു

തൃശൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. തകരാറിലായ പാളം മാറ്റി പുതിയ പാളം ഘടിപ്പിച്ചു. പുതിയ പാളത്തിന്റെ ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മലബാര്‍ എക്‌സ്പ്രസാണ് ഇതുവഴി ആദ്യം കടത്തി വിട്ടത്. ആദ്യത്തെ ചില ട്രെയിനുകളുടെ വേഗത നിയന്ത്രിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *