• Home
  • kerala
  • മാറ്റിവച്ച കേരള രാജ്യാന്തര ചലച്ചിത്ര മേള മാർച്ചിൽ…വിശദാംശങ്ങൾ

മാറ്റിവച്ച കേരള രാജ്യാന്തര ചലച്ചിത്ര മേള മാർച്ചിൽ…വിശദാംശങ്ങൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു വച്ച് നടത്തും.

മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ളിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകർഷണങ്ങളിലൊന്നാണ്.

അഫ്ഗാനിസ്ഥാൻ, ബർമ്മ , കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *