സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാനനഷ്ടത്തിന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പിൽ നൽകിയത്.
കോടതി വിധി യുക്തി സഹമല്ലെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി, 2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടി കാട്ടിയാണ് ഉമ്മൻചാണ്ടി മാനനഷ്ട കേസ് ഫയൽ ചെയ്തത്. സോളർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു വിഎസിന്റെ ആരോപണം.
ജനുവരി 24 ന് ആണ് ഉമ്മൻചാണ്ടിക്കു നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടത്.
അതേസമയം അപ്പീൽ കൊടുക്കാനുള്ള അവകാശം വി എസ് അച്യുതാതന്ദന് ഉണ്ടെന്നും തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.













