• Home
  • kerala
  • മൂന്നാം തരംഗം താഴോട്ട്, സംസ്ഥാനത്ത് കാൽ ലക്ഷത്തിലും താഴെ പ്രതിദിന കേസുകൾ… ഇന്ത്യയിലും കുറവ് കേസുകൾ

മൂന്നാം തരംഗം താഴോട്ട്, സംസ്ഥാനത്ത് കാൽ ലക്ഷത്തിലും താഴെ പ്രതിദിന കേസുകൾ… ഇന്ത്യയിലും കുറവ് കേസുകൾ

കേരള സംസ്ഥാനത്തും രാജ്യത്തുടനീളവും കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി കണക്കുകൾ. കേരളത്തില്‍ ഇന്ന് 22,524 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടിപിആർ 28.62 ശതമാനമാണ്.

രാജ്യത്ത് 83,876 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തിനിടയിൽ ആദ്യമായാണ് ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
അതേ സമയം കോവിഡ് ബാധിച്ച് മരിച്ചവർ 5,02,874 ആയി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>