ഗോവയിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രതിജ്ഞ തുടരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള 37 സ്ഥാനാർഥികളും കൂട്ടു കക്ഷികളിൽ നിന്നുള്ള 3 സ്ഥാനാർഥികളുമടങ്ങുന്ന ഗോവ ഫോർവേഡ് പാർട്ടിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് സത്യം ചെയ്തത്. പാർട്ടിയോട് കൂറ് പുലർത്തുമെന്നും ജയിച്ചു കഴിഞ്ഞാൽ പാർട്ടി വിടില്ലെന്നുമാണ് സത്യപ്രതിജ്ഞ.
സമാന രീതിയിൽ ജനുവരി 22 നും അമ്പലത്തിലും പള്ളികളിലും വെച്ച് കോൺഗ്രസിന്റെ 36 സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
2017ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല.കോൺഗ്രസിന്റെ 17 എംഎൽഎമാരിൽ പത്തുപേരും ബിജെപിയിൽ ചേർന്നു.
ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൂറ് മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്.
ഗോവയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിന് “തിരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും കോൺഗ്രസ് എംൽഎമാർ കോൺഗ്രസിൽ ഉണ്ടെങ്കിൽ അതിനെ പറ്റി ആലോചിക്കാം” എന്നാണ് അരവിന്ദ് കേജരിവാൾ പരിഹാസത്തോടെ പ്രതികരിച്ചത്.













