• Home
  • kerala
  • പനാജിയില്‍ ശിവസേന ഉത്പല്‍ പരീക്കറെ പിന്തുണയ്ക്കും ..

പനാജിയില്‍ ശിവസേന ഉത്പല്‍ പരീക്കറെ പിന്തുണയ്ക്കും ..

ഗോവ അസംബ്ലി തിരഞ്ഞെടുപ്പില്‍ പനാജിയിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ശിവസേന. പകരം സ്വതന്ത്രനായി മല്‍സരിക്കുന്ന ഉത്പല്‍ പരീക്കറിന് പിന്തുണ നല്‍കുന്നതായി ശിവസേന അറിയിച്ചു.
ഉത്പല്‍ പരീക്കറിന് ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മല്‍സരിക്കുകയാണ്
ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍. മനോഹര്‍ പരീക്കറിന്റെ മണ്ഡലമായിരുന്ന പനാജിയിലാണ് ഉത്പല്‍ സ്വതന്ത്രനായി മല്‍സരിക്കുന്നത്.

‘ഞങ്ങള്‍ വാക്കു പാലിക്കുന്നു. ശിവസേന പനാജിയിലെ സ്ഥാനാര്‍ഥി ശൈലേന്ദ്ര വെലിങ്കരയുടെ സ്ഥാര്‍ഥിത്വം പിന്‍വലിക്കുന്നു. കൂടാതെ ശിവസേന ഉത്പല്‍ പരീക്കറിനെ പൂര്‍ണമായും പിന്തുണയ്ക്കും. പനാജിയിലെ തിരഞ്ഞെടുപ്പ് ഗോവ ശുദ്ധീകരണം ആയിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസി്ക്കുന്നു.’ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ മെന്‍ഷന്‍ ചെയ്തു കൊണ്ട് ശിവസേന എംപി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *