• Home
  • kerala
  • ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഉപദ്രവിച്ചു,മദ്യം നൽകി ; പെൺകുട്ടികളുടെ മൊഴി

ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഉപദ്രവിച്ചു,മദ്യം നൽകി ; പെൺകുട്ടികളുടെ മൊഴി


കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ, ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ശാരീരികമായി പീഠിപ്പിച്ചതായും മദ്യം നല്‍കിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കെതിരേ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

റിപ്പബ്ലിക്ക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 6 പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ബെംഗലൂരുവില്‍ എത്തിയതായി കണ്ടെത്തി. മഡിവാളയിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിക്കവെ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും 5 പേര്‍ ഓടി രക്ഷപെടുകയായിരുന്നു.ഈ സമയം ഇവരോടൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ തടഞ്ഞു വെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.പിന്നീട് ഇവരില്‍ ഒരാളെ മൈസൂര് വെച്ചും 4 പേരെ മലപ്പുറം എടക്കരയില്‍ വെച്ചും പിടികൂടുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് പെണ്‍കുട്ടികള്‍ ബസ്സില്‍ പാലക്കാട് എത്തുകയും തുടര്‍ന്ന് ട്രെയിനില്‍ ബെംഗലൂരുവിലേക്ക് പോയി എന്നുമാണ് പോലീസിന് നല്‍കിയ മൊഴി. സ്ഥലം കാണാന്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്.

ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചുട്ടുണ്ട്. മറ്റു കുട്ടികള്‍ തിരിച്ച് ചില്‍ഡ്രണ്‌സ് ഹോമിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഒരുമിച്ച് പഠിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *