• Home
  • kerala
  • എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചു

എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചു

ദേവികുളം മുന്‍ എം.എല്‍ എ എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഇടുക്കി ജില്ലാ കമ്മിറ്റി നടപടി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടി.

ദേവികുളം എംഎല്‍എ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്മേല്‍ പ്രധാനപ്പെട്ട ഏരിയാ കമ്മറ്റികളെല്ലാം രാജേന്ദ്രനെതിരേ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു. തുടര്‍ന്ന് രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. രാജേന്ദ്രന്റെ പ്രവര്‍ത്തികളെയും മാധ്യമ പ്രസ്താവനകളെയും വിമര്‍ശിച്ച് എംഎം മണി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>