• Home
  • latest news
  • അഖിലേഷ്‌ യാദവിന്റെ ഹെലികോപ്‌ടര്‍ തടഞ്ഞു വെച്ചു, വിമര്‍ശനം വന്നതോടെ വിട്ടയച്ചു

അഖിലേഷ്‌ യാദവിന്റെ ഹെലികോപ്‌ടര്‍ തടഞ്ഞു വെച്ചു, വിമര്‍ശനം വന്നതോടെ വിട്ടയച്ചു

സമാജ്‌വാദി പാർട്ടി നേതാവ്‌ അഖിലേഷ്‌ യാദവിന്റെ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഡല്‍ഹിയില്‍ തടഞ്ഞുവെച്ചു. മുസാഫര്‍പൂരിലേക്ക്‌ പോകാനുള്ള യാത്രയാണ്‌ അധികൃതര്‍ തടഞ്ഞത്‌. ബി.ജെ.പി. തന്നെ തടഞ്ഞുവെച്ചിരിക്കുന്നു എന്ന്‌ ട്വിറ്ററില്‍ അഖിലേഷ്‌ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതൊടെ അരമണിക്കൂറിനു ശേഷം കോപ്‌ടര്‍ വിട്ടയച്ചു.

“എന്റെ ഹെലികോപ്റ്റർ ഇപ്പോഴും ഒരു കാരണവും പറയാതെ ഡൽഹിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്, മുസാഫർനഗറിലേക്ക് പോകാൻ അനുവദിക്കുന്നില്ല. അതേസമയം ബിജെപിയുടെ ഒരു ഉന്നത നേതാവ് ഇവിടെ നിന്ന് പറന്നുപോയിരിക്കുന്നു. ഇത് തോറ്റ ബിജെപിയുടെ തീവ്രമായ ഗൂഢാലോചനയാണ്”- അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.

ഉച്ചയ്ക്ക് 2.34നാണ് അഖിലേഷിന്റെ ഈ പോസ്റ്റ് വന്നത്. ഏകദേശം അരമണിക്കൂറിനു ശേഷം 3:10ന് വിമാനത്തിന് അനുമതി ലഭിച്ചതായി മറ്റൊരു പോസ്റ്റ് വന്നു. അഖിലേഷ് ട്വിറ്ററിൽ വീണ്ടും ഇങ്ങനെ എഴുതി — അധികാര ദുർവിനിയോഗം ജന പിന്തുണ നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ്.സോഷ്യലിസ്റ്റ് സമര ചരിത്രത്തിലും ഈ ദിനം രേഖപ്പെടുത്തപ്പെടും. വിജയത്തിന്റെ ചരിത്രപരമായ ഒരു പറക്കലിലേക്ക് ഞങ്ങൾ പോകുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *