പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് വന്നതിനു തൊട്ടുപിറകെ നടന്‍ ദിലീപും മറ്റ് പ്രതികളും അവരുടെ മൊബൈല്‍ ഫോണ്‍ മാറ്റിയതായി കണ്ടെത്തി. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്കു നോട്ടിസ് നൽകി.
ദിലീപിനെയും മറ്റു നാലു പേരെയും മൂന്നു ദിവസങ്ങളിലായി 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്‌പി വ്യക്തമാക്കി.













