• Home
  • kerala
  • ഇഎംഎസിന്റെ ഇളയ മകൻ മുംബൈയിൽ അന്തരിച്ചു

ഇഎംഎസിന്റെ ഇളയ മകൻ മുംബൈയിൽ അന്തരിച്ചു

ഇഎംഎസിന്റെ ഇളയ മകൻ എസ്‌ ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്‌, മുംബൈ). മരുമക്കൾ: എ എം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ).
സഹോദരങ്ങള്‍–ഡോ. മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ (വനിതാ കമ്മീഷന്‍ അംഗം).

Leave a Reply

Your email address will not be published. Required fields are marked *