• Home
  • kerala
  • നടിയെ ആക്രമിച്ച കേസ്: ദിലീപിന് അനുകൂലമായി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് അനുകൂലമായി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ് വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ കോടതി സമയം നീട്ടാൻ ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത്. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *