• Home
  • kerala
  • ദിലീപ്‌ സുപ്രീംകോടതിയില്‍…

ദിലീപ്‌ സുപ്രീംകോടതിയില്‍…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടരുതെന്നാവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാരിനെതിരായാണ്‌ നടന്റെ ഹര്‍ജി.

കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ്‌ ആവശ്യപ്പെടുന്നു.

വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിക്കുന്നത്‌ വിചാരണ കോടതി ജഡ്‌ജി മാറുന്നതുവരെ കാത്തിരിക്കാനാണെന്നും ദിലീപ്‌ ആരോപിക്കുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ആ ആവശ്യം നിരാകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *