• Home
  • kerala
  • വിഎസ്സി ന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു…ഭാര്യക്കും കോവിഡ്

വിഎസ്സി ന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു…ഭാര്യക്കും കോവിഡ്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് മകൻ വി എ അരുൺകുമാർ അറിയിച്ചു. അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. വി എസ്സിന് പിന്നാലെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

അരുൺ കുമാർ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്.

വി എസ്സി ന് കോവിഡ് പോസിറ്റീവ് ആയ വിവരവും മകൻ അരുൺ കുമാറാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അരുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ :

അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. എങ്കിലും ആശുപത്രിയിൽത്തന്നെ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ അമ്മയും കോവിഡ് പോസിറ്റീവായിരിക്കുന്നു. സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *