തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ മാത്രം ബാധകമായ പുതിയ നിയന്ത്രണങ്ങള്‍ ഇവയാണ്…
കാറ്റഗറി 2 (Threshold 2)
a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും.
a) നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി 2ൽ ഉള്ളത്.
b) ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
c) മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
d) വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.













