• Home
  • latest news
  • പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച…വാഹനവ്യൂഹം പ്രതിഷേധക്കാര്‍ തടഞ്ഞു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച…വാഹനവ്യൂഹം പ്രതിഷേധക്കാര്‍ തടഞ്ഞു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം. പഞ്ചാബ് സർക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങി. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് ഹെലികോപ്ടർ യാത്ര ഉപേക്ഷിച്ച് കാറിലാണ് പ്രധാനമന്ത്രി ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോയത്.

രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഫ്ലൈ ഓവറില്‍ 15 മുതല്‍ 20 മിനിട്ട് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ യാത്ര വിവരം പഞ്ചാബ് സർക്കാരിനോട് പങ്കുവച്ചിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണമാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കേണ്ട റാലികൾ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>