• Home
  • latest news
  • സുരക്ഷാ പാളിച്ചയ്ക്ക് പിന്നാലെ ചന്നിക്ക് മോദിയുടെ കിടിലൻ ട്രോൾ

സുരക്ഷാ പാളിച്ചയ്ക്ക് പിന്നാലെ ചന്നിക്ക് മോദിയുടെ കിടിലൻ ട്രോൾ

സുരക്ഷാ പാളിച്ചയ്ക്ക് പിന്നാലെ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയേയും കണക്കിന് ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ വിമാനത്താവളത്തിൽ എത്താൻ സഹായിച്ചതിന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്നാണ് മോദി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതിഷേധക്കാർ വഴിതടഞ്ഞതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാതെ മടങ്ങിയ മോദി പഞ്ചാബിലെ ഭതീന്ദ വിമാനത്താവളത്തിൽ എത്തിയശേഷം കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടാണ് ഇങ്ങനെ പ്രതികരിച്ചത്.

ഇന്ന്പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഹെലികോപ്ടർ യാത്ര ഉപേക്ഷിച്ച് കാറിലാണ് പ്രധാനമന്ത്രി പോയത്. രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കി. ഫ്ലൈ ഓവറില്‍ 15 മുതല്‍ 20 മിനിട്ട് വരെ പ്രധാനമന്ത്രി കുടുങ്ങിയെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>