• Home
  • kerala
  • ഞാന്‍ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല, വേണ്ടെങ്കില്‍ ഒഴിവാക്കൂ-കണ്ണൂര്‍ വി.സി.

ഞാന്‍ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല, വേണ്ടെങ്കില്‍ ഒഴിവാക്കൂ-കണ്ണൂര്‍ വി.സി.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലറായി വീണ്ടും നിയമനം താന്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്‌തതല്ലെന്നും തന്റെ സേവനം വേണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക്‌ തന്നെ പിന്‍വലിക്കാമെന്നും ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‍.

മാധ്യമവാര്‍ത്തകള്‍ കണ്ട്‌ രാജിവെക്കാനില്ല. എന്നെ വേണ്ടെങ്കില്‍ നിയമനം പിന്‍വലിക്കട്ടെ. ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടല്ല നിയമനം കിട്ടിയത്‌. വി.സി.മാരെ പുനര്‍നിയമിക്കുക എന്നത്‌ ഇന്ത്യയിലും കേരളത്തിലും ആദ്യ സംഭവമൊന്നുമല്ല. ഉന്നത വിദ്യാഭ്യാസമന്ത്രി തന്നെയാണ്‌ തന്നെ നിയമിക്കാനായി ശുപര്‍ശ ചെയ്‌തത്‌ എന്നതില്‍ ഒരു തെറ്റുമില്ല. കാരണം അവര്‍ മന്ത്രി മാത്രമല്ല, സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ്‌.

എന്നെ വേണ്ടെങ്കില്‍ നിയമനം പിന്‍വലിക്കട്ടെ. ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടല്ല നിയമനം കിട്ടിയത്‌. വി.സി.മാരെ പുനര്‍നിയമിക്കുക എന്നത്‌ ഇന്ത്യയിലും കേരളത്തിലും ആദ്യ സംഭവമൊന്നുമല്ല.

എന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ ഉത്തരമലബാറിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുന്ന സമീപനം ഉണ്ടാകുന്നത്‌ ശരിയല്ല”-ഡോ.ഗോപിനാഥ്‌ രവീന്ദ്രന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>