ജി.എസ്.ടി.വരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടിയെന്ന് കണക്കുകള്‍. ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിലിനെ അപേക്ഷിച്ച് നാല്‍പതിനായിരം കോടി രൂപയുടെ കുറവ് കാണിക്കുന്നു. ഏപ്രിലില്‍ 1.41 ലക്ഷം കോടി രൂപ കിട്ടിയപ്പോള്‍ മെയ്മാസത്തെ വരുമാനം 1.02 ലക്ഷം കോടി മാത്രമാണ്. ഏപ്രിലിലെ വരുമാനം 2017ല്‍ ജി.എസ്.ടി. തുടങ്ങിയതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വരുമാനമായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം വന്നതോടെ വരുമാനം ഇടിഞ്ഞു എന്നാണ് അനുമാനിക്കേണ്ടത്.













