പി.സി.ജോർജ് ഇന്ന് ജയിലിൽ കിടക്കേണ്ടിവരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പി.സി. ജോർജിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. ഹർജി പരിഗണിക്കുന്നത് മാറ്റിയതോടെ പിസി ജോർജ് ഇന്ന് പൂജപ്പുര ജയിലിൽ കഴിയേണ്ടി വരും. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കി...

മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി 'കൊലവിളി' നടത്തിയ കേസിൽ കുട്ടിയെ ത...

പി.സി ജോർജ് ഇനി 14 ദിവസം ജയിലിൽ…

വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജില്ലാ ജയിലിൽ എത്തിച്ചു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്...

പി.സി ജോർജ് കസ്റ്റഡിയിൽ : വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

അനന്തപുരിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്തപുരി കേസിലെ ജാമ്യ വ്യവസ്ഥ ലംഘനത്തിനാധാരാമായ വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പി.സി ജോര്‍ജിനെതിരായ ...

തിരുവനന്തപുരം വിദ്വേഷ പ്രസംഗം: പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ഉടനുണ്ടായേക്കും…

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയയതിന് പിന്നാലെ പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായി. വെണ്ണലയിൽ...

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം. പരസ്യ പ്രസ്‍താവനകൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നുവെന്ന് പി സി ഹൈക്കടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ റെയിഡ് നടത്തുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്ര...

വിദ്വേഷ പ്രസംഗം : പിസി ജോർജിന് മുൻ‌കൂർ ജാമ്യമില്ല…

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്...

പിസി ജോർജിനെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യും…

പി.സി.ജോർജിന്റെ അറസ്റ്റ് ഇന്നോ നാളയോ ഉണ്ടാകുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റ് തടയണമെന്ന പി സി ജോർജിന്‍റെ ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ചില്ല. ഇടക്കാല ഉത്തരവെന്ന ആവശ്യവും കോടതി തള്ളി. കേസ് ഡയറി ഹാജരാക്കാ...

വിദ്വേഷ പ്രസംഗം നടത്തി പി.സി വീണ്ടും കുടുങ്ങി

മതവിദ്വേഷ പ്രസംഗത്തിൽ മുൻ എം.എൽ.എ. പി.സി. ജോർജിനെതിരേ വീണ്ടും കേസ്. കൊച്ചി പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത്.വെണ്ണലയിൽ ശിവക്ഷേത്രത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് കേസ്. നേരത്തെ, തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തു നടത്തിയ പ്രസംഗത്തിൽ മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് ഫോർട്ട് പോലീസ് പി.സി ജോർജിനെതിരേ കേസെട...

വർഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം, പി.സി ജോർജ് മാപ്പ് പറയണം ; പെരുന്നാൾ സന്ദേശവുമായി പാളയം ഇമാം

വിദ്വേഷപ്രസം​ഗം നടത്തിയ പി സി ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍​ഗീയപ്രസം​ഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത,രാഷ്ട്രീയത്തില്‍ പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍​ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം പറഞ്ഞു. വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന...