കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

പ്രശസ്ത കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ഫേസ്ബുക്കിന്റെ സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം. 4 മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്‌. പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്റെ പേരിലാണ് തന...

സാർവത്രിക, സൗജന്യ വാക്‌സിനേഷന്‍: എസ്.എഫ്.ഐ. സുപ്രീംകോടതിയില്‍

സാര്‍വ്വത്രികമായി സൗജന്യവാക്‌സിനേഷന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിദേശത്തു നിന്നും ഓക്‌സിജന്‍ കോണ്‍സെട്രേറ്ററുകള്‍ രോഗികള്‍ക്കായി വ്യക്തിപരമായി വാങ്ങുമ്പോൾ അതിന് ജി.എസ്.ടി. ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 1...

കൊവിഡ്: ഉത്തരാഖണ്ഡ് സ്‌കൂള്‍ അവധിക്കാലം ജൂണ്‍ 30 വരെയാക്കി

ഉത്തരാഖണ്ഡിലെ സ്‌കൂള്‍ കുട്ടികളുടെ മധ്യവേനലവധിക്കാലം ജൂണ്‍ 30 വരെ നീട്ടി ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവായി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു മാത്രമല്ല, സ്വകാര്യ, സന്നദ്ധ സംഘടനാനേതൃത്വമുള്ളതുള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്.

വാക്‌സിനേഷനിലും ഒഡിഷ മാതൃക.. വാക്‌സിന്‍ നല്‍കാന്‍ സഞ്ചരിക്കുന്ന വാഹനം

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പോലെ തന്നെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഒഡീഷ ഇപ്പോള്‍ വാക്‌സിനേഷനില്‍ പുതിയൊരു മാതൃക പരീക്ഷിക്കുകയാണ്. 45-നുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മൊബൈല്‍ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കയാണ് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ശനിയാഴ്ച തുടക്കമിട്ട ഈ പദ്ധതി ആദ്യ ഡോസ് വിവിധ കേന്ദ്ര...

സൈന്യത്തിലെ ആണ്‍കോയ്മയ്ക്ക് ഒരു തിരുത്ത്, 83 വനിതാസൈനികര്‍ ആദ്യമായി ഇന്ത്യന്‍ കരസേനയില്‍

83 വനിതകള്‍ എല്ലാ കഠിന പരിശീലനവും പൂര്‍ത്തിയാക്കി ഇന്ത്യന്‍ കരസേനയുടെ ഭാഗമായത് സേനയുടെ ചരിത്രത്തില്‍ തന്നെ പുതിയ കാല്‍വെയ്പ്. ഇതുവരെ പാരാമിലിട്ടറി സേവനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന വനിതകള്‍ ഇനി മുന്നണിപ്പോരാളികളാവുന്നു. തീവ്ര പരിശീലനം നേടിയ 83 വനിതകള്‍ ശനിയാഴ്ച ബംഗലൂരുവിലെ ദ്രോണാചര്യ പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസ്സിങ് ഔട്ട് ചടങ്ങില്‍ കരസേനയുടെ ഭാ...

പോലീസ് പാസിന് അപേക്ഷിക്കാൻ ഓൺലൈൻ pass.bsafe.kerala.gov.in

പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരു...

മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച തീരുമാനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍

രണ്ടാം ഘട്ടത്തിൽ പ്രതിരോധത്തിന് സഹായകമായി ചില ഘടകങ്ങളുണ്ട് എന്നത് ആശ്വാസകരമാണ്. ആരോഗ്യപ്രവർത്തകർ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞു എന്നതാണ് ഈ അനുകൂല സാഹചര്യം. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷനും ആരംഭിച്ചിരിക്കുകയാണ്. വാക്സിൻ എടുത്തു എന്നതുകൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല.കോവിഡിന്റെ തീവ്ര ...

കിടക്കയ്ക്കു വേണ്ടി മാത്രമല്ല, അടക്കാന്‍ ഇടം കിട്ടാനും ഇനി വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യണം !

രാജ്യത്തിലെ ജനങ്ങളുടെ ദയനീയതയും നിസ്സഹായതയും വിവരിക്കാന്‍ ഇനി വേറെ ഒന്നും പറയേണ്ടതില്ല, ഉറ്റവരുടെ ശവം സംസ്‌കരിക്കാന്‍ ശ്മശാനത്തില്‍ ഇടം കിട്ടാനായി ഇനി വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യണമെന്ന സ്ഥിതി. അത്രയധികമാണ് പെരുകുന്ന ശവങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് നഗരസഭ തിരക്ക് പെരുകിയതു മൂലം ശവസംസ്‌കാരം ബുക്ക് ചെയ്യാനായി ഇന്നലെ മുതല്‍ വെബ്‌സൈറ്റ് തുടങ്ങിയിരിക്...

ആശ്വസിക്കാം…ഇന്ത്യയിലെ ഇന്നലത്തെ കൊവിഡ് കേസുകളില്‍ ചെറിയ കുറവ്

സംസ്ഥാനങ്ങള്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലം കാണുന്നു എന്നു കരുതാമോ എന്നറിയാന്‍ ഇനിയ ദിവസങ്ങള്‍ എടുത്തേക്കാമെങ്കിലും ഇന്നലത്തെ കൊവിഡ് കേസുകളുടെ കണക്ക് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നു. മൂന്നു ലക്ഷത്തില്‍ നിന്നും നാലു ലക്ഷത്തിലേക്കും നാലേകാല്‍ ലക്ഷത്തിലേക്കും കുതിച്ച കൊവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച അല്‍പം കുറഞ്ഞ് നാല് ലക്ഷത്തി ആയിരത്തെഴുപത...

രണ്ട് നാഷണല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് കൊവിഡ് ഗണത്തിലെ വൈറസ് … ഡെല്‍ഹി മൃഗശാലയിലെ സിംഹങ്ങളെയും പരിശോധിക്കുന്നു

മൃഗങ്ങള്‍ക്ക് കൊവിഡ് വരില്ല എന്ന ആഗോള വിലയിരുത്തല്‍ തിരുത്തിക്കൊണ്ട് ഇന്ത്യയിലെ രണ്ട് ദേശീയ പാര്‍ക്കുകളിലെ സിംഹങ്ങളില്‍ കൊവിഡ്-19ന്റെ ഗണത്തില്‍ വരുന്ന സാര്‍സ് കൊവ്-2 എന്ന വൈറസ് സ്ഥിരീകരിച്ചിരിക്കയാണ്. ഇതേത്തടുര്‍ന്ന് ഡെല്‍ഹി മൃഗശാലയിലെ സിംഹം ഉള്‍പ്പെടെയുള്ള ഏതാനും ജന്തുക്കളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനം. സാമ്പിളുകള്‍ ബറേലിയിലുള്ള ഇന്ത...