Categories
latest news

വാക്‌സിനേഷനിലും ഒഡിഷ മാതൃക.. വാക്‌സിന്‍ നല്‍കാന്‍ സഞ്ചരിക്കുന്ന വാഹനം

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പോലെ തന്നെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഒഡീഷ ഇപ്പോള്‍ വാക്‌സിനേഷനില്‍ പുതിയൊരു മാതൃക പരീക്ഷിക്കുകയാണ്. 45-നുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മൊബൈല്‍ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കയാണ് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ശനിയാഴ്ച തുടക്കമിട്ട ഈ പദ്ധതി ആദ്യ ഡോസ് വിവിധ കേന്ദ്രങ്ങളില്‍ പോയി സ്വീകരിച്ചവരെ ഉദ്ദേശിച്ചാണ്. രണ്ടാം ഡോസ് നല്‍കാന്‍ അവരുടെ അടുത്തേക്ക് പോകുകയാണ് ചെയ്യുന്നത്. ഇത് നടപ്പാക്കിയത് പരീക്ഷണാര്‍ഥമാണ്. ഫലപ്രദം എന്നു കണ്ടാല്‍ തുടരാനാണ് പരിപാടി.

കേരളം ഉള്‍പ്പെടെ 4,0000-ത്തിനു മേല്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ഒഡിഷയില്‍ വെള്ളിയാഴ്ച 11,807 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നത് കൗതുകകരമാണ്. മരണനിരക്കും കുറവാണ്. വെള്ളിയാഴ്ച 21 മരണം മാത്രം. കേരളത്തില്‍ പോലും അന്ന് 54 പേര്‍ മരിച്ചു എന്നും ഓര്‍ക്കുമ്പോഴാണ് ഒഡിഷയുടെ വിജയം ശ്രദ്ധേയമാകുന്നത്.

thepoliticaleditor
Spread the love
English Summary: odisha started mobile vaccination unit on experimental basis from saturday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick