ഛത്തീസ് ഗഢില്‍ ജേര്‍ണലിസ്റ്റുകള്‍ക്കും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണനാവിഭാഗത്തില്‍ പെടുത്തി സൗജന്യമായി വാക്‌സിന്‍ നല്കുമെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. മുന്നണി പ്രവര്‍ത്തകരായി പരിഗണിച്ചാണീ തീരുമാനമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രസ്താവിച്ചു. നേരത്തെ അംഗനവാടി വര്‍ക്കര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍, സര്‍ക്കാര്‍, പ...

ഇന്ന് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിലെത്തും, വില കൊടുത്തു വാങ്ങുന്നതിന്റെ ആദ്യ ബാച്ച്

ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്തു വാങ്ങാനുള്ള കേരളത്തിന്റെ തീരുമാനം അനുസരിച്ചുള്ള മരുന്നിന്റെ ആദ്യ ബാച്ച് മൂന്നര ലക്ഷം ഡോസ് കൊവി ഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തും. കൊച്ചിയിലേക്കാണ് വിമാനമാര്‍ഗം എത്തിക്കുക. ഇതോടെ കേരളത്തിലെ വാക്‌സിനേഷന് വേഗം വര്‍ധിക്കും എന്നാണ് കരുതുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക...

ബംഗാളില്‍ ബി.ജെ.പി. കളി തുടങ്ങി, നാല് തൃണമൂല്‍ മന്ത്രിമാര്‍ക്കെതിരെ നാരദ കേസില്‍ നടപടിക്ക് ഗവര്‍ണറുടെ അനുമതി, ഇവരില്‍ രണ്ടു പേര്‍ ഇന്ന് സത്യപ്രതിജ്ഞ കാത്തിരിക്കുന്നവര്‍

2016-ല്‍ തുടങ്ങിയ പദ്ധതിയായിരുന്നു ബി.ജെ.പി.ക്ക് ബംഗാള്‍ പിടിക്കല്‍. പക്ഷേ പരാജയപ്പെട്ടു. ഇതോടെ ഗവര്‍ണറെയും സി.ബി.ഐ.യെയും ഉപയോഗിച്ചുള്ള സമ്മര്‍ദ്ദ കളിയിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നു എന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. നാരദ തട്ടിപ്പുകേസില്‍ തൃണമൂല്‍ മന്ത്രിമാരായിരുന്ന നാലു പേര്‍ക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഇന്നലെ തിരക്കിട...

ഇന്‍ഡോനേഷ്യയില്‍ നിന്നും നാല് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തി, മഹാരാഷ്ട്രയ്ക്കും യു.പി.ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍

ഇന്തോനേഷ്യ നല്‍കിയ നാല് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ജക്കാര്‍ത്തയില്‍ നിന്നും ഇന്ത്യന്‍ വായുസേനയുടെ വലിയ കാരിയര്‍ വിമാനത്തില്‍ വിശാഖപട്ടണത്ത് എത്തിച്ചു. ഇതോടൊപ്പം ജര്‍മ്മനി നല്‍കിയ ഓക്‌സിജന്‍ ഉല്‍പാദന അസംസ്‌കൃത വസ്തുക്കള്‍ ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നും മുംബൈയിലും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ യു.പി.യിലെ ഗാസിയാബാദിലും എത്തി. ഇന്ത്യന്‍ വായുസ...

ആലപ്പുഴയിലെ ധൂമസന്ധ്യ: ചെലവായത് ലക്ഷങ്ങള്‍, തര്‍ക്കം പുതിയ തലത്തിലേക്ക്

കൊവിഡിനെ പ്രതിരോധിക്കാനായി ആലപ്പുഴ നഗരസഭ അതിന്റെ 52 വാര്‍ഡുകളില്‍ അപരാജിത ചൂര്‍ണം എന്ന പൊടി വിതരണം ചെയ്ത് വീടുകളില്‍ പുകച്ച് ധൂമസന്ധ്യ എന്ന പരിപാടി നടത്തിയതിലൂടെ ചെലവായത് ഇരുപതി ലക്ഷത്തിലേറെ രൂപയെന്ന് വിമര്‍ശനം. എന്നാല്‍ എത്ര പണം ചെലവായി എന്നത് സംബന്ധിച്ച് നഗരസഭ പ്രതികരിചച്ചിട്ടില്ല. എന്നാല്‍ ചൂര്‍ണം പുകച്ചത് അശാസ്ത്രീയമെന്ന് ശാസ്ത്ര സാഹിത്യ പര...

ഇന്ന് 35,801 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍...

“നാടുമായി കുറച്ചൊക്കെ ബന്ധം വേണം നേതാവേ, കിറ്റില്‍ അരി ഇല്ല”… ബിജെപി നേതാവിന് പറ്റിയ വൻ അമളി….!!

കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ അരി എന്ന ഇനം ഇല്ല എന്ന കാര്യം ബി.ജെ.പി. നേതാവ് എം.ടി. രമേശിന് അറിയാതെ പോയത് ഇത്രയും വലിയൊരു മണ്ടത്തരമാകുമെന്ന് അദ്ദേഹം തന്നെ വിചാരിച്ചിരിക്കില്ല. കേന്ദ്രത്തിന്റെ അരി കൊണ്ടാണ് സംസ്ഥാനം കിറ്റ് നല്‍കുന്നതെന്ന് പറഞ്ഞു കൊണ്ട് രമേശ് ഫേസ് ബുക്കില്‍ ഇട്ട കുറിപ്പും പോസ്റ്ററും ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ, തിരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യും

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയമായ പരാജയത്തിനുശേഷം, നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ഡെല്‍ഹിയില്‍ ചേരും. തിരഞ്ഞെടുപ്പു പരാജയവും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധവും സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്...

തര്‍ക്കം തീരുമാനമായി, ആസ്സാമില്‍ നിലവിലുള്ള മുഖ്യമന്ത്രിക്ക് സ്ഥാനം പോയി, ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും

ആസ്സാമില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ നിലവിലുള്ള മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. സോനോവാളും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത തര്‍ക്കമായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നയിച്ചത് ശര്‍മ്മയുടെ തന്ത്രങ്ങളായിരുന്നു എന്നത...

ഈ ആരാധനാകേന്ദ്രം ഇനി 300 കിടക്കകളുള്ള ആതുരാലയമാണ് !

ആരാധനാകേന്ദ്രങ്ങളില്‍ ഇരിക്കുന്ന ദൈവങ്ങള്‍ ഏറ്റവും സന്തോഷിക്കുക അവ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന ആതുരാലയങ്ങളായി മാറുമ്പോഴായിരിക്കും. എങ്കില്‍ ഹൈദരാബാദിലെ ഹഫീസ്‌പേട്ടിലെ ആ ക്രിസ്ത്യന്‍ ദേവാലയം ഇപ്പോള്‍ യഥാര്‍ഥ ദൈവഗേഹമാണ്. 300 കിടക്കകളുള്ള കൊവിഡ് ഐസോലേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ് . കാല്‍വരി ടെമ്പിള്‍ എന്ന ആരാധനാകേന്ദ്രം ആതുരാലയമാക്കി മാറ...